കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ സഹകരിക്കുമെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ലീഗിനെ റാലിയിലേക്ക് ഔദ്യോഗികമായി തന്നെ ക്ഷണിക്കും. കോൺഗ്രസിനെ ക്ഷണിച്ച് ഇസ്രയേൽ അനുകൂല നിലപാട് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പലസ്തീൻ വിഷയത്തിൽ ശശി തരൂരിന്റെ പ്രതികരണം കോൺഗ്രസ് നിലപാടാണ്. അതുകൊണ്ടു തന്നെ കോൺഗ്രസിനെ ക്ഷണിക്കേണ്ടതില്ല. തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടതല്ലെന്നും മോഹനൻ പറഞ്ഞു.
മുന്നണിയിൽ ലീഗിനു പ്രയാസമുണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ ക്ഷണിക്കാതിരുന്നത്. ഇപ്പോൾ അവർ തന്നെ പോസ്റ്റിവായി പ്രതികരിച്ചു. തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ടു വന്നത് ശരിയാണോയെന്നു ലീഗ് തന്നെ പറയട്ടെയെന്നും മോഹനൻ വ്യക്തമാക്കി.
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കും. ഏക വ്യക്തി നിയമം സെമിനാറില്‍ പങ്കെടുക്കാത്ത സാഹചര്യം വേറെയെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. സിപിഎം ഈ മാസം 11നാണ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Content Highlights: 'No Congress, will invite Muslim League'- CPM at Palestine Solidarity Rally
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !