ഒമാൻ: ഷെങ്കൻ വിസയ്ക്ക് സമാനമായി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി ജി സി സി രാജ്യങ്ങൾ. ഒമാനിലെ മസ്‌കറ്റിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ ഇനിമുതൽ ഒരുവിസ മതിയാകും.
പുതിയ ‘ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ’ സംരംഭം ജിസിസി നേതാക്കൾ തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ തെളിവാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു. യാത്രികർക്ക് വലിയ അവസരങ്ങൾ ഒരുക്കുന്നതാണ് പുതിയ തീരുമാനം.
ഏകീകൃത വിസയുള്ള ഒരാൾക്ക് ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും. ഇതിലൂടെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്നാണ് ജി സി സി രാജ്യങ്ങൾ കരുതുന്നത്. ഏകീകൃത വിസ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ പറ്റി ഈ വർഷമാദ്യം യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞിരുന്നു.
നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസ ഉപയോഗിച്ച് പോകാൻ സഹായിക്കുന്ന ഷെങ്കൻ വിസ സംവിധാനത്തിന് സമാനമാണ് ജിസിസി രാജ്യങ്ങളുടേത്. നിലവിൽ, ആറ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യോമ, റോഡ് മാർഗം യാത്ര സാധ്യമാണെങ്കിലും വിനോദസഞ്ചാരികൾക്ക് വെവ്വേറെ വിസ ലഭിച്ചാൽ മാത്രമേ യാത്ര സാധ്യമാകൂ. പദ്ധതി “വളരെ വേഗം” ആരംഭിക്കുമെന്ന് മന്ത്രി മഹ്‌റൂഖിയെ ഉദ്ധരിച്ച് ഒമാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയമങ്ങളും നടപടിക്രമണങ്ങളും അന്തിമമാക്കുന്നതനുസരിച്ച് 2024ലോ 2025ലോ ഷെങ്കന്‍ വിസ മാതൃകയിലുള്ള പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറങ്ങും. ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിസയ്ക്ക് പുറമെ ജി സി സി രാജ്യങ്ങളിലെ ട്രാഫിക് സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനവും മസ്കറ്റിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചു. ട്രാഫിക് സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ പദ്ധതി പ്രധാനമാണെന്ന് അൽ ബുദൈവി പറഞ്ഞു. പുതുതായി സ്ഥാപിതമായ സംവിധാനം ജിസിസി രാജ്യങ്ങളിലുടനീളമുള്ള പൗരന്മാർക്ക് വിപുലമായ ഏകീകൃത ട്രാഫിക് സേവനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source:
🔺| "أقرَّ أصحاب المعالي والسمو مواضيع هامة أبرزها:
— Hala FM | هلا أف أم (@Halafmradio) November 8, 2023
١- التأشيرة السياحية الخليجية الموحدة.
٢- ربط المخالفات المرورية إلكترونيًا بين دول المجلس.
٣- إعداد استراتيجية شاملة لمكافحة المخدرات."
👤|بيان الأمين العام معالي جاسم البديوي عقب الاجتماع الـ40 لأصحاب السمو والمعالي وزراء… pic.twitter.com/zo8OFXAs03
Content Summary: GCC approves Gulf unified tourist visa
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !