മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതില്‍ ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു.മഴയുടെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
അതുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതെ പോയത്.ഇതിന് പിന്നാലെയാണ് ക്ഷമ ചോദിച്ച് കാലാവസ്ഥാ വകുപ്പ് രംഗത്ത് എത്തിയത്.
മഴ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖദൂരി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്.പൊതുജനങ്ങളില്‍ നിന്നും ലഭിച്ച എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുവെന്നും അബ്ദുല്ല അല്‍ ഖദൂരി പറഞ്ഞു.
Content Summary: Oman Meteorological Department has apologized to the people for the delay in issuing rain warnings
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !