പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32 ) ആണ് മരിച്ചത്.
ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്.
കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തുവെന്നാണ് വിവരം.
തുടര്‍ന്ന് ഊര്‍മ്മിള ജോലിക്ക് പോകുമ്ബോള്‍ കമ്ബിളിച്ചുങ്കത്തെ പാടത്തിന് സമീപം വെച്ച് ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഊര്‍മ്മിളയെ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ആക്രമണത്തിന് ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. പൊലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. അക്രമം നടത്തിയ ആയുധം പാടത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Summary: Palakkad woman hacked to death by her husband
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !