പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ വച്ച് യാത്രക്കാരന്‍ സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. തമിഴ്‌നാട് സ്വദേശി വിജയ് കുമാറാണ് വയനാട് പഴനി റോഡിലോടുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തത്.
മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം.
ബസിനകത്ത് ബഹളം വച്ച് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ അവിടെ ഇറക്കി വിടുകയായിരുന്നു. അതിനിടെ റോഡില്‍ നിന്ന് കല്ലെടുത്ത് ഇയാള്‍ ബസിന്റെ മുന്‍ഗ്ലാസ് ചില്ല് എറിഞ്ഞു തകര്‍ത്തു. തുടര്‍ന്ന് ഹൈവേ പൊലീസ് പിടികൂടുകയായിരുന്നു.
ഹൈവേ പൊലീസ് പിന്നീട് ഇയാളെ പാലക്കാട് സൗത്ത് പൊലീസിന് കൈമാറി. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
വീഡിയോ കാണാം >>
Content Summary: The youth threw the window of the Swift bus and broke it
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !