കണ്ണൂര്‍: മല്ലു ട്രാവലര്‍ യൂട്യൂബര്‍ ഷാക്കിബ് സുബ്ഹാനെതിരെ വീണ്ടും കേസ്. ആദ്യ ഭാര്യയുടെ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്.
ശൈശവവിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ പരാതികളിലാണ് ധര്‍മ്മടം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഷാക്കിബ് സുബ്ഹാനെതിരെ പോക്‌സോ കേസ് കുടി വരുന്നത്. ആദ്യഭാര്യയുടെ പരാതിയിലാണ് പൊലീസ് നടപടി.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ വിവാഹം കഴിച്ചു. പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായിരിക്കെ ക്രൂരമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആദ്യഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് മാറ്റുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോയെന്ന കാര്യത്തില്‍ ഇരിട്ടി പൊലീസ് തീരുമാനമെടുക്കുമെന്നും ധര്‍മ്മടം പൊലീസ് പറഞ്ഞു.
സെപ്റ്റംബറില്‍ സൗദി വനിതയെ പീഡിപ്പിച്ച കേസില്‍ ഷാക്കിബ് സുബ്ഹാനെതിരെ കേസ് എടുത്തിരുന്നു. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഷാക്കിബിനെതിരെ ആദ്യഭാര്യ പോക്‌സോ കേസ് നല്‍കിയത്.
Content Summary: POCSO case against 'Mallu traveller' Shakib Subhan; Police action on first wife's complaint
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !