പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി എത്ര? ; സംശയങ്ങള്‍ക്ക് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0

വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച്‌ നിരവധിയാളുകള്‍ക്ക് സംശയം ഉണ്ട്.

ഭാരത് സ്റ്റേജ് ഫോറില്‍ 2 വീലര്‍, 3 വീലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷം വരെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ഭാരത് സ്റ്റേജ് സിക്‌സില്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷമാണ് കാലാവധി. മറ്റു വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ആറുമാസമാണ് കാലാവധി. കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ , എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല. ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്.Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ലെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ (PUCC ) കാലാവധി സംബന്ധിച്ച്‌ നിരവധിയാളുകള്‍ സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്.....
വാഹനങ്ങള്‍ Emission Norms ന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും 6 വിഭാഗത്തില്‍പ്പെടുന്നു.
1. ഭാരത് സ്റ്റേജ് (BS) ന് മുമ്ബ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS - I)
3. ഭാരത് സ്റ്റേജ് II (BS - II)
4. ഭാരത് സ്റ്റേജ് III (BS - III)
5. ഭാരത് സ്റ്റേജ് IV (BS - IV)
6. ഭാരത് സ്റ്റേജ് VI (BS - VI)
ആദ്യ 4 വിഭാത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്.
BS IV വാഹനങ്ങളില്‍ 2 വീലറിനും 3 വീലറിനും 6 മാസം
BS IV ല്‍പ്പെട്ട മറ്റ് എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷം
BS VI ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷം
കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ , എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.
ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല - ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ല.

Source:

Content Summary: What is the validity of smoke test certificate? ; Department of Motor Vehicles with answers to doubts

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !