പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ.
മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്.
ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസാണ് പോക്സോ കേസ് എടുത്തത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പോക്‌സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്.
Content Summary: POCSO case: CPM Malappuram district committee member suspended
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !