തിരുവനന്തപുരം: ഗിന്നസ് ലോക റെക്കോര്‍ഡുമായി കേരളം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം 2023 ഭാഗമായാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കേരളവും ഇടം പിടിച്ചത്.
67ാം കേരളപ്പിറവി ആഘോഷ വേളയില്‍ 67 പേര്‍ 67 വ്യത്യസ്ത ഭാഷകളില്‍ ഓണ്‍ലൈൻ വീഡിയോ മുഖേന ആശംസകള്‍ നേര്‍ന്നിരുന്നു. കേരളപ്പിറവി, കേരളീയം എന്നിവയ്ക്കായിരുന്നു ആശംസ.
ഇത്രയും പേര്‍ ഇത്രയും ഭാഷകളില്‍ ആശംസകള്‍ നേരുന്ന റിലേ വീഡിയോ ചരിത്രത്തില്‍ ആദ്യമാണെന്നു ഗിന്നസ് അധികൃതര്‍ വ്യക്തമാക്കി. റെക്കോര്‍ഡ് നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് കേരളീയം സമാപന ചടങ്ങില്‍ ചീഫ് സെക്രട്ടറില വി വേണു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
മുഖ്യമന്ത്രിയുടെ ആശംസയോടെയാണ് ഓണ്‍ലൈൻ വീഡിയോ റിലേ ആരംഭിക്കുന്നത്. തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളിലെ കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഭാഷയില്‍ ആശംകള്‍ നേരുന്നു. ഇന്ത്യൻ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ജാപ്പനീസ്, മലായ്, സ്പാനിഷ്, റഷ്യൻ, ആഫ്രിക്കൻ പ്രാദേശിക ഭാഷകളില്‍ വരെ ആശംസകളുമുണ്ട്.
Content Summary: From Malayalam to African vernaculars; Greetings of 67 people; Guinness record for Kerala
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !