എടവണ്ണ : മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയാണ് നജീബ് മരിച്ചത്. നജീബിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടു വന്ന മാര്‍ബിള്‍ കണ്ടൈനര്‍ ലോറിയില്‍ നിന്ന് മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു.
ഉടൻ തന്നെ നജീബിനെ എടവണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരിലും സമാനമായ രീതിയില്‍ മാര്‍ബിള്‍ ദേഹത്ത് വീണു ഒരു തൊഴിലാളി മരിച്ചത്.
Content Summary: Accident while removing marble from lorry: Young man died
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !