തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് എതിര്‍പ്പിനു പിന്നില്‍. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായെങ്കില്‍ അതിനെതിരെ വന്നത് നെഗറ്റീവായ വശങ്ങളല്ല. നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട് കൂടാ എന്ന ചിന്തയാണ്. നമ്മുടെ നാട് നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ നമുക്ക് ആയി. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളീയം ഇനിയങ്ങോട്ട് എല്ലാവര്‍ഷവും നടത്തുമെന്ന് ആവര്‍ത്തിച്ച് പറയുന്നു. ചുരുങ്ങിയ നാളുകള്‍ മാത്രെ ഈ പരിപാടി സംഘടിപ്പിച്ചതെങ്കിലും അതിന് പിന്നില്‍ ഗവേഷണം നടത്താന്‍ പോയവരുണ്ട്. എന്താണ് ഇങ്ങനെ ഒരുപരിപാടി നടത്തിയതന്ന് അവര്‍ക്ക് ഇപ്പോ മനസിലായിട്ടുണ്ടാവും. നാടിനെ പൂര്‍ണമായി അവതരിപ്പിക്കുന്ന പരിപാടി എന്ന നിലിയല്‍ ജനം നെഞ്ചിലേറ്റുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Summary: Kerala people cherished; The Chief Minister said that the program was a complete success
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !