വളാഞ്ചേരി: അന്യായമായി സസ്പെൻഡ് ചെയ്ത സഫ കോളേജിലെ 5 വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് ഫ്ലാഗ് മാർച്ച് നടത്തി.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദം നടത്തുന്നതിനിടയിൽ എം എസ് എഫ് പതാക കോളേജിൽ കയറ്റി എന്ന് ആരോപിച്ചാണ് കോളേജിൽ നിന്നും വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തിരുന്നത്.
കോളേജിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോട്ടക്കൽ മണ്ഡലം msf കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് ഫ്ലാഗ് മാർച്ച് നടത്തി.
msf സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് മാർച്ച് ഉദ്ഘാടനം നിർവഹിച്ചു. എംഎസ്എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അഡ്വ മുഹമ്മദ് റൗഫ് അധ്യക്ഷത വഹിച്ചു.
എം എസ് എഫ് സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ് സംസ്ഥാന വിങ് കൺവീനർ ഷമീർ എടയൂർ, ജില്ലാ ഭാരവാഹി അസ്സൈനാർ എന്നിവർ പ്രസംഗിച്ചു മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീക്ക് പാലാറ സ്വഗതം പറഞ്ഞു
അംജദ് അലി , രിഫാക്കത്ത് അലി , ഷാഫി പാറമ്മൽ , സുഹൈർ സാലിം , ജാഫർ കെ ടി ,റജിൽ ,മുനവ്വർ ,അഫ്സൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
വളാഞ്ചേരി എസ് എച്ച് ഒ ഖമറുദ്ധീന്റെ നേതൃതത്തിൽ പോലീസ് സംഘം മാർച്ച് തടഞ്ഞു.തുടർന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വിദ്യാർത്ഥികളെ സസ്പെൻഷൻ പിൻവലിച്ച് കോളേജിൽ കയറ്റുമെന്ന് കോളേജ് അധികാരികൾ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
Content Summary: MSF flag march to Etayur Safa College..Demand for withdrawal of suspension action
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !