എന്റെ രക്തത്തിനും ഒരു റാത്തല്‍ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന 'കഴുകന്‍മാര്‍' മാപ്പ് പറയണമെന്ന് ഞാന്‍ പറയുന്നില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു.അവര്‍ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടെ? എന്ന ചോദ്യമാണ് ജലീല്‍ ഉന്നയിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനെയും റംസാന്‍ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവര്‍ നെഞ്ചത്ത് കൈവെച്ച് ഇക്കാര്യം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താന്‍ ശ്രമിച്ചവരും, അതിനവര്‍ക്ക്, എന്റെ സഞ്ചാരവഴികള്‍ യഥാസമയം നല്‍കി സഹായിച്ചവരും അവര്‍ ചെയ്ത കൊടുംപാപത്തിന്റെ കറ കഴുകിക്കളയാന്‍ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക? എന്നെ കളളക്കടത്തുകാരനും അവിഹിത സമ്ബാദ്യക്കാരനുമാക്കാന്‍ ദിവസങ്ങളോളം അന്തിച്ചര്‍ച്ചകള്‍ നടത്തിയ മാധ്യമ സുഹൃത്തുക്കള്‍ അതിന്റെ പത്തിലൊന്ന് സമയമെങ്കിലും ഞാന്‍ കുറ്റക്കാരനല്ലെന്ന് പറയാന്‍ 'സന്‍മനസ്സ്' കാണിക്കുമൊ? എന്ന് ജലീല്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
കണ്ണിൽ കരട് പോയതിന് ചെവിയിൽ ഊതിയവരോട് ഒരുവാക്ക്!!!
നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു.
എൻ്റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന "കഴുകൻമാർ" മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാതപിക്കുകയെങ്കിലും വേണ്ടെ? വിശുദ്ധഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും!
എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവർക്ക്, എൻ്റെ സഞ്ചാരവഴികൾ യഥാസമയം നൽകി സഹായിച്ചവരും അവർ ചെയ്ത കൊടുംപാപത്തിൻ്റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?
എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ "സൻമനസ്സ്" കാണിക്കുമൊ? സത്യമേവ ജയതേ!
Source:
Content Summary: 'Ye vultures that circled for my blood and a ratal of flesh' ; KT Jalil reacted sharply
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !