വെടിക്കെട്ട് നിരോധനത്തിൽ ഇടപെട്ട് ഹൈക്കോടതി; രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താം

0

കൊച്ചി:
 
വെടി ക്കെട്ട് നിരോധനത്തിൽ ഇടപെട്ട് ഡിവിഷൻ ബെഞ്ച്. സുപ്രിംകോടതി നിർദ്ദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താം. രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് പ്രത്യേക സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടർ മാർക്ക് അനുമതി നൽകാമെന്നും ഡിവിഷൻ ബെഞ്ച്. വെടിക്കോപ്പുകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞു.

അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നായിരുന്നു അപ്പീലിൽ സർക്കാരിന്റെ വാദം.

സാഹചര്യം പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. 2005ല്‍ സുപ്രിംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്. 2006ല്‍ സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത വരുത്തി. ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രിംകോടതി ഉത്തരവ്. സിംഗിള്‍ബെഞ്ച് ഈ വിധിയൊന്നും പരിശോധിച്ചില്ലന്ന് സര്‍ക്കാര്‍ അപ്പീലിൽ പറയുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമല്ല. കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങളിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുകള്‍ പിടിച്ചെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഈ ഉത്തരവും ഡിവിഷൻ ബെഞ്ച് തടഞ്ഞു. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നായിരുന്നു അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടിയത്.

Content Summary: Prohibition of untimely fireworks; The Division Bench set aside the Single Bench order in part

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !