മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമായ 'യാത്ര 2' വിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തിയത്. 2019-ല്‍ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ 'യാത്ര'യുടെ രണ്ടാം ഭാഗമാണ് ചിത്രം.
സോണിയാ ഗാന്ധിയുടെ രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ശ്രദ്ധ നേടിയിരിക്കുകയാണ്. ജര്‍മന്‍ നടി സൂസെയ്ന്‍ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യന്‍ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രത്തിലും സോണിയാ ഗാന്ധിയായി എത്തിയത് സൂസെയ്‌നാണ്. പൃഥിരാജിന്റെ തീര്‍പ്പിലും നടി വേഷമിട്ടിടുണ്ട്.
മഹി വി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും. യാത്രയുടെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരങ്ങള്‍. ജീവയാണ് ഈ വേഷം ചെയ്യുന്നത്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിച്ചത്. റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു 'യാത്ര'.
Content Summary: Sonia Gandhi's stunning character poster from Mammootty's Yatra 2
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !