തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും ഇന്ന് മുതൽ സീറ്റ്‌ബെൽറ്റ് നിർബന്ധം. സംസ്ഥാനത്ത് 5200 കെഎസ്‌ആർടിസി ബസുകളിൽ സീറ്റ്‌ബെൽറ്റ് ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ഇന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എ.ഐ ക്യാമറ പിഴ ചുമത്തും.
കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് നിർബന്ധമാക്കിയിരിക്കുന്നത്.
സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്‌ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെൽറ്റ് ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Seatbelt mandatory in heavy vehicles from today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !