![]() |
File Photo |
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം തടവ്. ഒന്ന്, മൂന്ന്, നാല്, പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.
നാദാപുരം പോക്‌സോ കോടതിയുടെതാണ് വിധി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. എല്ലാ പ്രതികളും ചുമത്തിയിട്ടുള്ള ഓരോവകുപ്പിനും 25,000 രൂപ വീതം പിഴയൊടുക്കണം.
അടുക്കത്ത് പാറച്ചാലില്‍ ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്ബത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2021 ഒക്ടോബറിലായിരുന്നു സംഭവം.
കേസിലെ ഒന്നാം പ്രതി സായൂജും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് സായൂജ് പെണ്‍കുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെവച്ച് ജ്യൂസീല്‍ ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സായൂജിന്റെ സുഹൃത്തുക്കാളായ മൂന്ന് പേര്‍ സ്ഥലത്തെത്തി പെണ്‍കുട്ടി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കുറ്റ്യാടി പുഴയോരത്ത് പെണ്‍കുട്ടിയെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ, ബലാത്സംഗം, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിന് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
Content Highlights: A plus two student was tortured by adding alcohol to her cold drink; Accused sentenced to life imprisonment
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !