ഭര്‍ത്താവ് ഇരിങ്ങാവൂര്‍ മായിനങ്ങാടി സ്വദേശി താഴത്തേതില്‍ കുഞ്ഞി മൊയ്തീനും 7 വയസ്സുള്ള മകനും ഒപ്പം ബൈക്കില്‍ സ്വന്തം വീടായ മുട്ടന്നൂരില്‍ നിന്നും ഭര്‍ത്താവിന്റെ വീടായ ഇരിങ്ങാവൂരിലെക്ക് വരുന്ന വഴിയില്‍ പുങ്ങോട്ടുകുളത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷികാനായില്ല.ഭര്‍ത്താവ് കുഞ്ഞി മൊയ്തീന്‍ പരിക്കുകളോടെ ചികിത്സയിലാണ്. തിരൂര്‍ എംഇടി സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ മുഹമ്മദ് അയാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചൊവ്വാഴ്ച മുട്ടന്നൂര്‍ മഹല്ല് പള്ളിയില്‍ ഖബറടക്കും. മാതാവ്: ഫാത്തിമ, സഹോദരങ്ങള്‍: നസീബുദ്ദീന്‍, നസീമ കാസിം(ഒറ്റപ്പാലം), സീനത്ത് നബീല്‍ (നിറമരുതൂര്‍)
Content Summary: A woman died after a lorry hit her bike in Tirur Pungotukulam
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !