'ജെമിനി എഐ' പുറത്തിറക്കി ഗൂഗിള്‍; ഗണിതം, ഭൗതികശാസ്ത്രം, നിയമം തുടങ്ങി 57 വിഷയങ്ങളില്‍ പ്രാവിണ്യം

0
പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡല്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ഭാഷാ മോഡലുകളെ വെല്ലുവിളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡുകളിലാണ് ജെമിനി ലഭ്യമാവുക. എട്ട് വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ജെമിനി എന്ന് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.


പേര് പോലെ തന്നെ കഴിവുകള്‍ കൂടിയ അള്‍ട്ര മോഡില്‍ ഏറ്റവും വലിയ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് എഐ ജോലികള്‍ ചെയ്യുന്നതിനായി ജെമിനി ഉപയോഗിക്കുക. പ്രോ മോഡില്‍ ഇടത്തരം വലിപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോ മോഡ് ഏറ്റവും ചെറിയ ലാര്‍ജ് ലാംഗ്വേജ് മോഡലുമാണ് എഐ ജോലികള്‍ക്കായി ഉപയോഗിക്കുക. ഇതില്‍ നാനോ മോഡല്‍ കംപ്യൂട്ടറുകളിലും ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാവും വിധമുള്ളതാവുമെന്നാണ് കരുതുന്നത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, ശബ്ദം എന്നിവയിലൂടെയെല്ലാം ജെമിനിയുമായി സംവദിക്കാന്‍ ഉപഭോക്താക്കള്‍ക്കാവും.

ഭാഷയുമായി ബന്ധപ്പെട്ട പല ജോലികളിലും ജെമിനി മനുഷ്യനേക്കാള്‍ മുന്നിലാണെന്ന് ഗൂഗിള്‍ ഡീപ്പ് മൈന്റ് സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സാബിസ് പറഞ്ഞു. ജെമിനി അള്‍ട്രയ്ക്ക് ഗണിതം, ഭൗതികശാസ്ത്രം, നിയമം, മെഡിസിന്‍, എത്തിക്സ് തുടങ്ങി 57 വിഷയങ്ങളില്‍ പ്രാവീണ്യമുണ്ട്. പൊതുവിജ്ഞാനത്തിലും, ചോദ്യോത്തരങ്ങള്‍ കണ്ടെത്തുന്നതിലും ഇത് മികവ് പുലര്‍ത്തുന്നു.

ഗൂഗിളിന്റെ ഉല്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിളിന്റെ ചാറ്റ് ബോട്ടായ ബാര്‍ഡിലും ജെമിനി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഇതോടെ ബാര്‍ഡിന്റെ കഴിവുകള്‍ വര്‍ധിക്കുകയും ചെയ്യും. ജെമിനി നാനോ ഗൂഗിള്‍ പിക്സല്‍ ഫോണുകളില്‍ ഉള്‍പ്പെടുത്തും. ഗൂഗിള്‍ സെര്‍ച്ച്‌, ഗൂഗിള്‍ ആഡ്സ്, ക്രോം, ഡ്യുവറ്റ് എഐ എന്നിവയിലും ജെമിന് എഐ ഉള്‍പ്പെടുത്തും.

Content Summary: Google launched 'Gemini AI'; Proficiency in 57 subjects like Mathematics, Physics, Law etc

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !