പാലക്കാട് : ജമ്മുകശ്‌മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ ശ്രീനഗറില്‍ നിന്നും വിമാനത്തില്‍ കേരളത്തില്‍ എത്തിച്ചത്.
മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും. ചിറ്റൂര്‍ ടെക്‌നിക്കല്‍ സ്കൂളിലാണ് പൊതുദര്‍ശനത്തിന് വെക്കുക. ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഗ്‌നേഷ് (22) എന്നിവരാണു കശ്മീരിലെ സോജില ചുരത്തില്‍ വാഹനം കൊക്കയിലേക്കു മറിഞ്ഞു മരിച്ചത്. രണ്ട് കാറിലായി 13 പേരാണ് കശ്‌മീര്‍ യാത്രയ്‌ക്ക് പോയത്. ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറടക്കം എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഡ്രൈവറായ കശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും കൊല്ലപ്പെട്ടിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിലുള്ള മനോജ് മാധവന്റെ (25) ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന അരുണ്‍ കെ കറുപ്പുസ്വാമി, രാജേഷ് കെ കൃഷ്ണൻ എന്നിവരെ നാട്ടിലെത്തിച്ചു. നോര്‍ക്കയുടെ ആംബുലൻസിലാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ നിന്നും പാലക്കാട് എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന മനോജിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.
Content Summary: Kashmir disaster; The bodies of the four Malayalees were brought home and public viewing was held at Chittoor
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !