പാലക്കാട്: മലമ്ബുഴ കുമ്ബാച്ചി മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ച ബാബു അറസ്റ്റില്‍. കാനിക്കുളത്തെ വീട്ടില്‍ കയറി അതിക്രമം കാണിച്ചതിനും വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനല്‍ച്ചിലുകള്‍ അടിച്ചു തകര്‍ത്തും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടുമാണ് പരാക്രമം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയും ബാബു പരാക്രമം കാണിച്ചു.
വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കസബ പൊലീസാണ് ബാബുവിനെ പിടികൂടിയത്.
മലയില്‍ കുടുങ്ങി രണ്ട് ദിവസത്തോളമാണ് ബാബു ആഹാരവും വെള്ളവും ഇല്ലാതെ അതിജീവിച്ചത്. പിന്നീട് സൈന്യമെത്തിയാണ് ഇയാളെ രക്ഷിച്ചത്. 45 മണിക്കൂറോളം എടുത്തായിരുന്നു രക്ഷാ ദൗത്യം.
Content Summary: 'The gas was opened and the windows of the house were smashed' - the bravery of Babu trapped in the mountain, arrest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !