ഇനി കുഞ്ഞുയാത്രകളും സുരക്ഷിതമാകും 5000 വിദ്യാർഥികൾക്ക് ഹെൽമറ്റ് വിതരണം ചെയ്തു

0

ഇരുചക്ര വാഹനങ്ങളിലെ യാത്ര സുരക്ഷിതമാക്കാൻ വിദ്യാർഥികൾക്ക് ഹെൽമറ്റുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്. എൻ.ജി.ഒ ഹീറോ മോട്ടോ കോർപ്പുമായി സഹകരിച്ചാണ് ജില്ലയിൽ നിന്നും രണ്ട് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുത്ത 5000 വിദ്യാർഥികൾക്ക് ഹെൽമറ്റുകൾ വിതരണം ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ ഇരുചക
വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലരും അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത്, ഹീറോ മോട്ടോ കോർപ് സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഹെഡ് ഇൻജുറി ഫൗണ്ടേഷനുമായി ചേർന്ന് ഹെൽമറ്റ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കിയത് മലപ്പുറം ജില്ലയിലാണ്. 


മലപ്പുറം ടൗൺഹാളിൽ നടന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ് ധരിക്കുന്നതെന്നും ജില്ലാ പഞ്ചയത്തിന്റെയും എൻ.ജി.ഒ ഹീറോ മോട്ടോ കോർപ്പിന്റെയും ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രാഫിക് ബോധവത്കരണ ക്ലാസിന് ഡോ. ചിത്ര നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഹീന ഹസീബ്, നസീബ അസീസ്, കെ.ടി അജ്മൽ, എ.കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു. 

ഇന്ത്യൻ ഹെഡ് ഇൻജുറി ഫൗണ്ടേഷൻ പ്രതിനിധികളായ അമി

Content Summary: Baby trips will also be safe

Helmets were distributed to 5000 students
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !