വഴിക്കടവ്: ബൈക്കിന് മുന്നിൽ പുല ചാടി യാത്രക്കാരന് പരിക്ക്. മലപ്പുറം വഴിക്കടവിലാണ് പുലി ബൈക്കിന് മുന്നിൽ ചാടിയത്. വഴിക്കടവ് സ്വദേശി അസറിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ജോലി കഴിഞ്ഞ് വരുമ്പോഴാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ അസർ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന്, എഴുന്നേറ്റ് നോക്കുമ്പോഴാണ് പുലിയെ കണ്ടത്. തന്നെ ആക്രമിക്കാതെ പുലി വനത്തിലേക്ക് പോയതായി അസർ പറഞ്ഞു.
ഇതിന് പിന്നാലെ അസർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയെ കണ്ടത് എന്ന് അസർ പറയുന്നു. തുടർന്ന്, സംഭവം വനം വകുപ്പിനെ അറിയിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, പുലിയാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
ബൈക്കിൽ നിന്നുമുണ്ടായ വീഴ്ചയിൽ യുവാവിന്റെ തുടയ്ക്കും കാൽമുട്ടിനും കൈക്കുമാണ് പരിക്കേറ്റത്.
അതേസമയം, ഇന്നലെ അപകടമുണ്ടായ സ്ഥലത്തിനടുത്ത് മരത്തിൻകടവിൽ നേരത്തെ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഇത് അസറിൻറെ വാഹനമിടിച്ച പുലിയെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പുലിയുണ്ടെന്ന് വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശവാസികളും വലിയ ഭീതിയിലാണ്.
ഈ മേഖലയിൽ കൃഷിയിടങ്ങളിൽ കാട്ടാനയടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് പ്രദേശവാസികളെ ഭീതിയിലാക്കി പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ വനവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A tiger jumped in front of a bike at a crossroads; Passenger injured
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !