'വരാനിരിക്കുന്നത് തീഷ്ണമായ കർഷക - തൊഴിലാളി സമരത്തിന്റെ നാളുകൾ'- വിജൂ കൃഷ്ണൻ

0

കാടാമ്പുഴ - രാജ്യം സാക്ഷ്യം വഹിക്കാനിരിക്കുന്നത് തീഷ്ണമായ കർഷക - തൊഴിലാളി സമരങ്ങളുടെ നാളുകൾക്കെന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായ വിജൂ കൃഷ്ണൻ പറഞ്ഞു. കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മനനിരപേക്ഷവിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം' എന്ന മുദ്രാവാക്യമുയർത്തി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം കാടാമ്പുഴ മൈത്രീ ഓഡിറ്റോറിയത്തിൽ (കെ.ജി. വാസു മാസ്റ്റർ നഗർ) ആരംഭിച്ചു.
ജില്ലാ പ്രസിഡന്റ് ഇ.എസ്. അജിത് ലൂക്ക് അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി. ഒ. ജില്ലാ ട്രഷറർ ശീഹരി, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാസെക്രട്ടറി പി.വി.സുധീർ, കെ.എസ്. ടി. എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. നജീബ് എന്നിവർ ആശംസകളർപ്പിച്ചു. സ്വാതസംഘം ചെയർമാൻ കെ.പി.ശങ്കരൻ സ്വാഗതവും ജില്ലാസെക്രട്ടറി ടി. രത്നാകരൻ നന്ദിയും പ്രകാശിപ്പിച്ചു. ജില്ലയിലെ 17 ഉപ ജില്ലകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ.എസ്.ടി.എ സംസ്ഥാന എക്സ്യൂട്ടീവ് കമ്മിറ്റി അംഗം പി. ദിലീപ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. രത്നാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സി.ടി. ശ്രീജ വരവ് ചെലവ് കണക്കവതരിപ്പിച്ചു.  ജില്ലാ ജോയിന്റ് സെക്രട്ടറി കെ സരിത രക്തസാക്ഷി പ്രമേയവും എ വിശ്വംഭരൻ അനുശോചന പ്രമേയം അവരിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി കാടാമ്പുഴ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം അഡ്വ കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ഇഎസ് അജിത് ലൂക്ക് അധ്യക്ഷത വഹിച്ചു.
കെ എസ് ടി എ സംസ്ഥാന സെക്രട്ടറിമാരായ കെ ബദറുന്നീസ, എ നജീബ് തുടങ്ങിയവർ സംസാരിച്ചു.

പൊതുസമ്മേളനത്തിന് മുമ്പായി നൂറു കണക്കിന് അധ്യാപകർ അണിനിരന്ന പ്രകടനവും നടന്നു.

Content Summary: 'The days of ferocious peasant-labour struggle are ahead' - Viju Krishnan

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !