തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിലായി. മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് അകമ്പാടം സ്വദേശി തരിപ്പയില്‍ ഷിബില (28) ആണ് പിടിയിലായത്.
തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അകമ്ബാടം സ്വദേശിയായ യുവാവിന് കാനഡയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ഷിബിലക്കെതിരെ പോലീസ് കേസെടുത്തിരുന്നു. റിസര്‍വ് ബാങ്കില്‍ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിലമ്ബൂര്‍ സ്വദേശിയായ വ്യവസായിയോട് റിസര്‍വ്വ് ബാങ്കില്‍ നിന്നും ബിസിനസ്സ് ആവശ്യത്തിനായി വൻ തുക വായ്പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസര്‍വ് ബാങ്ക് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസ്സിലായത്.
തുടര്‍ന്ന് പണം നഷ്ടപ്പെട്ട വ്യവസായി കോടതിയില്‍ പരാതി നല്‍കുകയും പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി പ്രതിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നിലമ്ബൂര്‍ ഡാൻസാഫും നിലമ്ബൂര്‍ പോലീസും ചേര്‍ന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഷിബില അറസ്റ്റിലായത് അറിഞ്ഞ് സ്റ്റേഷനില്‍ പരാതി പ്രവാഹമായിരുന്നു. 4 ലക്ഷം മുതല്‍ 10 ലക്ഷം വരെ നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്. അമ്ബലവയല്‍, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Summary: A woman from Nilambur, who defrauded a Reserve Bank official, was arrested by the police
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !