വളാഞ്ചേരി എം ഇ എസ് കെ വി എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 13 ന്.. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

0

വളാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പതിനായിരക്കണക്കിന് പ്രതിഭകൾക്ക് ജന്മം നൽകിയ കലാലയമായ എം ഇ എസ് കോളേജ് തുടക്കമിട്ട 1981 മുതൽ ഏറ്റവും ഒടുവിൽ 2023 വരെ പഠിച്ചു പടിയിറങ്ങിപ്പോയ വിവിധ തലമുറകളിൽ പെട്ടവരും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒരിക്കൽ കൂടി അതേ കലാലയത്തിൽ ഒത്തു കൂടുന്നു.
പഠനം പൂർത്തിയാക്കി കലാലയം വിട്ട പലരും ദശാബ്ദങ്ങൾക്ക് ശേഷമാണ് വീണ്ടും തിരികെയെടുത്തുന്നത്.

യൂഫോറിയ 2024 എന്ന പേരിൽ ജനുവരി 13 ന് കാലത്ത് 9.30 മുതൽ നടക്കുന്ന പരിപാടി യിൽ പൂർവ്വ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും മുൻകാല അധ്യാപകരും പങ്കെടുക്കും. ഉന്നത നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെയും മക്കളുടെയും അനുമോദിക്കും. മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ ബാച്ചുകൾക്കുള്ള അംഗീകാരങ്ങൾ ചടങ്ങിൽ വെച്ച് സമർപ്പിക്കും.

ഫ്രാൻ‌സിൽ വെച്ചു നടന്ന അന്താരാഷ്ട്ര ദീർഘദൂര കുതിരയോട്ട മത്സരമായ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ വിജയ കിരീടം ചൂടിയ ആദ്യ ഇന്ത്യക്കാരി യും പൂർവ്വ വിദ്യാർത്ഥി ഡോ : അൻവർ അമീൻ ചേലാട്ടിന്റെ മകളുമായ നിദ അൻജുമിനുള്ള ഉപഹാരം ചടങ്ങിൽ കൈമാറും.
വരുന്ന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും. തുടർന്ന് പൂർവ്വ വിദ്യാർഥിയും പ്രശസ്ത ഗായകനുമായ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗസൽ സംഗീത പരിപാടി 'സ്നേഹമൽഹാർ' വേദിയിൽ അരങ്ങേറും.

പൂർവ്വ വിദ്യാർത്ഥി സംഘടന എന്ന നിലക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ ഒട്ടേറെ പ്രവർത്തനങ്ങളാണ് പോയ വർഷത്തിൽ നടത്തിയത്. നിലവിൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രതിഭകൾക്ക് സ്കോളർഷിപ്, ഇന്റർസോൺ ഫുട്ബോൾ മത്സര വിജയികളായ ടീം അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. സ്റ്റെപ്സ് എന്നപേരിൽ വിദ്യാർഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജിന് മുൻവശം മെയിൻ റോഡിനറിയകിൽ വൃത്തിഹീനമായി കിടന്നിരുന്ന പൊതുസ്ഥലം വൃത്തിയാക്കി മോടി പിടിപ്പിച്ച കോളേജ് NSS വോളന്റീയേഴ്‌സ് ന്റെ ആവശ്യപ്രകാരം പൊതു സ്ഥലത്ത് ഇരിപ്പിടം സ്ഥാപിച്ചു. രോഗ ബാധിധനായ പൂർവ്വ വിദ്യാർത്ഥി സുഹൃത്തിനുള്ള ധനസഹായം കുടുംബാംഗങ്ങൾക്ക് കൈമാറി.

രാവിലെ 9.30 മുതൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ വിദ്യാർത്ഥിയും അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും, കേരളാ അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോക്ടർ അൻവർ ആമീൻ ചേലാട്ട് ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർഥിയും വളാഞ്ചേരി മുനിസിപ്പൽ ചെയർമാനുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, എം ഇ എസ് സംസ്ഥാന ട്രഷററും എം ഇ എസ് കെ വി എം കോളേജ് ചെയർമാനുമായ ഒ സി സലാഹുദ്ധീൻ പ്രിൻസിപ്പൽ Dr. K P വിനോദ്കുമാർ, കോളേജ് സെക്രട്ടറി ഡോക്ടർ. പി മുഹമ്മദാലി, ട്രഷറർ പാറയിൽ മൊയ്‌ദീൻകുട്ടി എന്നിവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ Dr. K P വിനോദ് കുമാർ, അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പിഎം, സെക്രട്ടറി ഹബീബ് റഹ്മാൻ പി, സ്റ്റാഫ്‌ കോർഡിനേറ്റർ Dr. PC സന്തോഷ്‌ ബാബു, സറീന സി എം, പ്രമോദ് പി, നിസാബ് ടി, ഷാഫി വി പി എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് 9447144864, 9995219567 എന്നി മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..

Content Summary: Valanchery MESKVM College Alumni Reunion on January 13.. Officials say preparations are complete

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !