എ.ഐ.വൈ.എഫ് ജില്ലാ സെമിനാർ ജനുവരി 12 ന് വളാഞ്ചേരിയിൽ.. സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്യും..

0



വളാഞ്ചേരി: ജനുവരി 12 ദേശീയ യുവന ദിനത്തില്‍ എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും എന്ന വിഷയത്തില്‍ വളാഞ്ചേരിയില്‍ വച്ച് സെമിനാര്‍ സംഘടിപ്പിക്കു മെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകീട്ട് 4 മണിക്ക് നടക്കുന്ന സെമിനാര്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.കെ സമദ്, അഷ്‌റഫലി കാളിയത്ത് അഡ്വ ഷഫീർ കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും.

സമകാലിക ഇന്ത്യയില്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമായാണ് എ.ഐ.വൈ.എഫ് കാണുന്നത്.യുവജനങ്ങളോട് ഒരു നീതിയും പുലര്‍ത്താത്ത മോദി ഭരണം തുടച്ച് മാറ്റി പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.കാലം ആവശ്യപ്പെടുന്ന മുദ്രാവാക്യത്തിനൊപ്പം അണിചേരാനും സെമിനാറില്‍ പങ്കെടുക്കാനും എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ.ഷഫിര്‍ കിഴിശ്ശേരി,അനീഷ് വലിയകുന്ന്,ഷഫീഖ് കുറ്റിപ്പുറം എന്നിവര്‍ പറഞ്ഞു..

Content Summary: AlYF District Seminar will be inaugurated on January 12 at Valanchery by State Secretary TT Gismon.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !