പെരിന്തല്‍മണ്ണ: സംസ്ഥാന വിന്‍വിന്‍ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍ ബംഗാള്‍ സ്വദേശി അശോക്.
75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം നേടിയ വിവരം അറിഞ്ഞ് ഭയന്നുപോയ ഇയാള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി.
പെരിന്തല്‍മണ്ണ പുലാമന്തോളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി വാടക ക്വര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസം. അശോക് എന്ന വിളിപ്പേര് മാത്രമേ എല്ലാവര്‍ക്കും അറിയൂ. മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് ചെയ്യുന്നത്.
പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രാവിലെ സുഹൃത്തുക്കളായ രണ്ടു മലയാളികളെയും കൂട്ടിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
Content Summary: The lucky winner of the draw is from Bengal; Perinthalmanna police station with a ticket of 75 lakhs...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !