വളാഞ്ചേരി കാട്ടിപരുത്തി വയലോരത്തെ ദേശീയപാത റോഡ് നിർമ്മാണം.. അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യം

0

വളാഞ്ചേരി: കാട്ടിപ്പരുത്തി പാടത്ത് കൂടി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ ദേശീയപാതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഗുരുതരമായ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ബഹുജന സംഗമം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 

ഈ വിഷയത്തിൽ കൂടുതൽ ജനകീയമായ ഇടപെടലുകളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞ ദിവസം ചേർന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു. 

നാടിന്റെ ഭാവിയെ ബാധിക്കുന്നതാണ് റോഡ് നിർമ്മാണത്തിൽ പ്രകടമായ അപാകതയെന്നും ഇത് പരിഹരിക്കാതെ തുടർ നിർമ്മാണങ്ങളുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ലന്നും പ്രദേശവാസികൾ പറഞ്ഞു. കാട്ടിപ്പരുത്തി - മൂച്ചിക്കൽ റോഡ് അതിന്റെ പൂർവ്വ സ്ഥിതിയിൽ നിലനിർത്തിക്കൊണ്ടു മാത്രമേ പുതിയ ദേശീയ പാതയുടെ നിർമ്മാണം തുടരാൻ അനുവദിക്കുകയുള്ളൂ എന്നും യോഗം തീരുമാനിച്ചു.

യോഗത്തിൽ നഗരസഭ കൗൺസിലർ അച്ച്യുതൻ അധ്യക്ഷത വഹിച്ചു.
സി എം റിയാസ് സ്വാഗതം പറഞ്ഞു.
കൗൺസിലർമാരായ മാരാത്ത് ഇബ്രാഹിം എന്ന മണി, തസ്‌ലീമ നദീർ, ബദരിയ്യ മുനീർ, CH റഹീം ഗുരുക്കൾ, സലാം വളാഞ്ചേരി, കെ പി മുഹമ്മദലി, നഈം പാമ്പറമ്പിൽ, കെ കെ ഖമറുസ്സമാൻ, മാനു പാലക്കൽ, ഷുക്കൂർ തയ്യിൽ എന്നിവർ സംസാരിച്ചു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി സലാം വളാഞ്ചേരി (ചെയർമാൻ), കെ പി മുഹമ്മദലി (കൺവീനർ), കമറുസ്സമാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Content Summary: National highway road construction at Valancherry Kattiparutthi Vayaloram.. Need to fix defects

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !