വളാഞ്ചേരി: നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്.യാത്രയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗര സഭയിലെ വിവിധ വാർഡുകളിൽ നിന്നായി 75 ഓളം ഭിന്നശേഷിക്കാരും അവരുടെ രക്ഷകർത്താക്കളും ആണ് വിനോദയാത്രയിൽ പങ്കെടുത്തത്. വളാഞ്ചേരിയിൽ നിന്നും മലമ്പുഴ ഡാം,ഫാന്റസി പാർക്ക് എന്നിവടങ്ങിലേക്കാണ് യാത്ര നടത്തിയത്.
വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ, ആബിദ മൻസൂർ, ബദരിയ്യ മുനീർ, ഹസീന വട്ടോളി, ഷാഹിന റസാഖ്, എൻ.നൂർജഹാൻ, സുബിത രാജൻ, കെ.വി ഷൈലജ, താഹിറ ഇസ്മായിൽ,നൗഷാദ് നാലകത്ത്, റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ഷൈലജ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ, സംഘടന പ്രതിനിധി നിഷ, അംഗനവാടി ടീച്ചേഴ്സ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: An outing was organized for the differently abled in Valanchery Municipality
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !