ബ്ലാക് ആൻഡ് വൈറ്റ് ഹൊറർ ത്രില്ലറുമായി 'മെഗാസ്റ്റാർ മമ്മൂട്ടി'; ഭീതി ഉണർത്തി 'ഭ്രമയുഗം' ടീസർ...

0

(caps)രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം സംവിധായകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ അർജ്ജുൻ അശോകനും ശ്രദ്ധേയമായൊരു വേഷത്തിലെത്തുന്നുണ്ട്. ഹൊറർ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

തീർത്തും ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. ടീസറിന്റെ ആദ്യാവസാനം ശ്രദ്ധേയമായ പ്രകടനമാണ് അർജ്ജുൻ അശോകൻ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടീസറിന്റെ ഒടുവിൽ മമ്മൂട്ടയും പ്രത്യക്ഷപ്പെടുന്നുണ്ട്. അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും ടീസറിൽ എത്തുന്നുണ്ട്.

ഭ്രമയുഗത്തിൽ നായക വേഷത്തിൽ അല്ല മറിച്ച് വില്ലൻ കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന സൂചനയാണ് അണിയറ പ്രവർത്തകർ തുടക്കം മുതൽ നൽകുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ സദാശിവൻ നേരത്തെ അറിയിച്ചിരുന്നു. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര തുടങ്ങിവെച്ച പ്രൊഡക്ഷൻ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ത്രില്ലർ വിഭാഗത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഭ്രമയുഗവും ത്രില്ലർ സിനിമയാകുമെന്ന് തീർച്ചയാണ്.

തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് രാഹുൽ സദാശിവനാണ്. നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രവനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാൽ, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ- ടി ഡി രാമകൃഷ്ണൻ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

ഭ്രമയുഗം ടീസർ:

Content Summary: Megastar Mammootty with a black and white ghost story; Illusion Yuga Teaser created fear

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !