സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XC 224091 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏജന്റ് ഷാജഹാൻ വിറ്റ ടിക്കറ്റാണിതെന്നും സബ് ഏജന്റ് ദുരൈരാജ് ഇത് തിരുവനന്തപുരത്ത് കൊണ്ടുപോയി വിറ്റെന്നുമാണ് വിവരം.
രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേർക്ക് ലഭിച്ചു. XE 409265, XH 316100, XK 424481, KH 388696, KL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE319044, XB 279240, XE 103824, XE 243120, XB 378872, XL 421156 എന്നീ നമ്പരുകൾക്കാണ് സമ്മാനം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 16 കോടിയായിരുന്നു.
രണ്ടാം സമ്മാനവും 20 കോടിയും മൂന്നാം സമ്മാനം പത്ത് ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവുമാണ്. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
Content Summary:Christmas-New Year bumper draw; Here is the lucky number of 20 crores...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !