പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ വൻ സംഘർഷം. പരിപാടി കാണാനെത്തിയവർ സ്റ്റേജ് തകർക്കുകയും കലാകാരന്മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രി പെരിന്തൽമണ്ണ എക്‌പോ ഗ്രൗണ്ടിലായിരുന്നു സംഭവം. തിരക്കുകാരണം പരിപാടി മുടങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
അമിത തിരക്കുകാരണം സംഘാടകർ പരിപാടി നിർത്തിവയ്‌ക്കുകയായിരുന്നു. പിന്നാലെ ടിക്കറ്റെടുത്ത് പരിപാടി കാണാൻ എത്തിയവർ പ്രതിഷേധിച്ചു. റീഫണ്ടിംഗ് ആവശ്യപ്പെട്ടവരോട് പണം തിരികെ നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ അറിയിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. വേദിയിലേക്ക് തള്ളിക്കയറിയ നാട്ടുകാർ സ്റ്റേജ് തല്ലിത്തകർക്കുകയായിരുന്നു. ഗായക സംഘത്തെ കയ്യേറ്റം ചെയ്യുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തു.
സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്.
Content Summary: Clash during music fest in Perinthalmanna; The stage was beaten
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !