ഇടുക്കി: രാജാക്കാട്ട് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ഇന്നുപുലർച്ചെ നാലോടെയാണ സംഭവം. പുതിയ സിലിണ്ടർ മാറ്റിവയ്ക്കുമ്പോഴായിരുന്നു അപകടം.
ഇടുക്കി രാജാക്കാട് ടൗണിനു സമീപം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. പലഹാരമുണ്ടാക്കി വില്പന നടത്തുന്ന സന്തോഷ് എന്നയാളും ഭാര്യ ശ്രീജയും കുടുംബവും വാടകയ്ക്ക് താമസിക്കുകയായിരുന്നു.
രാവിലെ പലഹാരമുണ്ടാക്കുന്നതിനായി അടുക്കളയിലെത്തി തീകത്തിച്ചപ്പോഴായിരുന്നു അപകടം. സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഒന്നിന്റെ വാഷർ തെന്നിമാറി ഗ്യാസ് ചോർന്ന് തീപിടിത്തമുണ്ടാകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ പുറത്തിറക്കി. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
തീപിടിത്തത്തിൽ പൊള്ളലേറ്റ സന്തോഷും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സന്തോഷിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ശ്രീജയും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.
Content Summary: A gas cylinder caught fire while changing it; The house was gutted and the family members were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !