മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്നു പുലര്‍ച്ചെയാണു താപനില പൂജ്യത്തിന് താഴെ എത്തിയത്.ഗുണ്ടുമല, കടുകുമുടി, ദേവികളും മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്.
മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. താപനില പൂജ്യത്തിന് താഴെ എത്തിയതിനെ തുടര്‍ന്നു ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലെ പുല്‍മേടുകളില്‍ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.
മൂന്നാറില്‍ സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആണ് അതിശൈത്യമെത്തുന്നത്. വരുംദിവസങ്ങളില്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.
Content Summary: Munnar covered in snow; extreme cold Temperatures below zero for the first time this year
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !