ആരും ചെറുതല്ല; പൊലീസിനെ പെരുമാറ്റം പഠിപ്പിക്കണമെന്ന് ഹൈക്കോടതി; എസ്‌ഐയെ സ്ഥലം മാറ്റിയെന്ന് ഡിജിപി.
പാലക്കാട്: (mediavisionlive.in) ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റിയതായി ഡിജിപി ഹൈക്കോടതിയില്‍. പൊലീസിന്റെ നടപടി ശരിയാണെന്ന് തോന്നുന്നുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നായിരുന്നു ഡിജിപിയുടെ വിശദീകരണം.
സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ആഖ്വബ് സുഹൈലിനോടാണ് എസ്‌ഐ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ മീഡിയ വിഷൻ ഉൾപെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതിന് പിന്നാലെയാണ് എസ്‌ഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. മീഡിയ വിഷൻ ചാനലിലൂടെ പതിനാറ് ലക്ഷത്തിൽപരം ആളുകളാണ് വീഡിയോ കണ്ടത്. എസ് ഐക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് കമൻറ് ബോക്സുകളിൽ നിറഞ്ഞിരുന്നത്.
എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ നടപടി സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഓണ്‍ലൈനായാണ് ഡിജിപി വിശദീകരണം അറിയിച്ചത്. ഇതിനിടെയാണ് പൊലീസിനെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് ചിലവിമര്‍ശനങ്ങളുണ്ടാവുകയും ചെയ്തു.
ആരെയും ചെറുതായി കാണരുത്. ഒരു അഭിഭാഷകനായതുകൊണ്ടാണ് അദ്ദേഹത്തിന് പൊലീസിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. ഒരുസാധാരണക്കാരനാണെങ്കില്‍ എന്താകുമായിരുന്നു?. ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജനങ്ങള്‍ക്കാണ് പരമാധികാരമം എന്നകാര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. നന്നായി പെരുമാറാന്‍ പൊലീസിനെ പരിശീലിപ്പിക്കണമെന്നു കോടതി വ്യക്തമാക്കി.
പരാതിക്കാരനായ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപി സ്വീകരിക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തകക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഡിജിപി അറിയിച്ചു.
Watch Video:
Content Summary: DGP says action will be taken if crime is found
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !