കാമുകിക്കായി പെൺ വേഷത്തിലെത്തി; പരീക്ഷാ ഹാളിൽ നിന്ന് കാമുകനെ കയ്യോടെ പൊക്കി

0

പഞ്ചാബ്:
കാമുകിക്ക് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. ജനുവരി ഏഴിനാണ് സംഭവം. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ‌ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങിനെയാണ് അധികൃതർ പിടികൂടിയത്.

ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. പരംജിത് കൗറെന്നാണ് ഇയാളുടെ കാമുകിയുടെ പേര്. ഇതിന് പകരമാണ് ഇയാൾ പെൺവേഷത്തിൽ പരീക്ഷയ്ക്ക് ഹാജരായത്. സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് എത്തിയത്. വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് അണിഞ്ഞിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാർഡുകളും തയ്യാറാക്കിയാണ് പരീക്ഷയ്ക്ക് എത്തിയത്. എന്നാൽ ബയോമെട്രിക് പരിശോധനയിൽ‌ ഇയാൾ കുടുങ്ങുകയായിരുന്നു. വിരലടയാളം ഒത്തുവരാഞ്ഞതോടെ അധികൃതർ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തിൽ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതർ വ്യക്തമാക്കി.

Content Summary: Dressed as a girl for her girlfriend; He picked up his boyfriend from the examination hall

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !