2023ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലാന്‍ഡിനെയും പിന്നിലാക്കിയാണ് അര്‍ജന്റീനിയന്‍ നായകന്റെ നേട്ടം.
സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ ഫുട്‌ബോളര്‍. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ പെപ് ഗാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍.
മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് ഗില്‍ഹെര്‍ം മദ്രുഗ സ്വന്തമാക്കി. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്‌സണ്. മേരി ഇയര്‍പ്‌സാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. മാര്‍ട്ടയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു.2022 ഡിസംബര്‍ 19 മുതല്‍ ഒരു വര്‍ഷക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റി സ്വന്തമാക്കി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോളയ്ക്കാണ്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ട്രിപ്പിള്‍ കിരീടനേട്ടത്തില്‍ എത്തിച്ചത് പുരസ്‌കാരത്തിന് അര്‍ഹനാക്കി. സറീന വെയ്ഗ്മാന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച വനിതാ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു.
എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള പുതു ചരിത്രം. ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലണ്‍ ഡി ഓറും മൂന്നുതവണ ഫിഫ ദി ബെസ്റ്റുമായും ഇതിനു മുന്നേ മെസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലാന്‍ഡിനെയും പിന്തള്ളിയാണ് 36 കാരനായ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്.
പോയിന്റ് നിലയില്‍ സമനില പാലിച്ചു; ദേശീയ ടീം ക്യാപ്റ്റന്മാരുടെ വോട്ടാണ് മെസ്സിക്ക് തുണയായത്
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിംഗ് ഹാളണ്ടുമായി ശക്തമായ പോരാട്ടത്തിന് ശേഷമാണ് മെസ്സി പുരസ്കാര വിജയം സ്വന്തമാക്കിയത്.
പോയിന്റ് നിലയില്‍ ഇരുതാരങ്ങളും 48 പോയിന്റ് വീതം നേടി സമനില പാലിച്ചു. എന്നാല്‍ ദേശീയ ടീം ക്യാപ്റ്റന്മാരുടെ വോട്ടിലാണ് മെസ്സി പുരസ്കാര വിജയിയായത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ഈജിപ്തിന്റെ മുഹമ്മദ് സലാ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, പോളണ്ട് നായകൻ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തുടങ്ങിയവരുടെ പ്രഥമ വോട്ട് മെസ്സിക്ക് ലഭിച്ചു.
ആരാധകരില്‍ നിന്ന് ലഭിച്ച പോയിന്റില്‍ ലയണല്‍ മെസ്സി ബഹുദൂരം മുന്നിലായിരുന്നു. 6,13,293 ആരാധക പോയിന്റ്സാണ് മെസ്സിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഹാലണ്ടിന് ലഭിച്ചത് 3,65,893 ആരാധക പോയിന്റ്സ് മാത്രമാണ്. മാധ്യമങ്ങളുടെ പോയിന്റ്സിലും പരിശീലകരുടെ പോയിന്റ്സിലും എര്‍ലിംഗ് ഹാളണ്ട് മുന്നിലെത്തി.
അര്‍ജന്റീനൻ നായകൻ ലയണല്‍ മെസ്സി എര്‍ലിംഗ് ഹാളണ്ടിന് വോട്ട് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ സുനില്‍ ഛേത്രിയുടെ വോട്ട് എര്‍ലിംഗ് ഹാലണ്ടിനാണ്. ഇന്ത്യൻ പരിശീലകൻ ഇഗോര്‍ സ്റ്റിമാകിന്റെ വോട്ട് സ്പെയ്നിന്റെ റോഡ്രിഗോ ഹെര്‍ണാണ്ടസിന് ലഭിച്ചു. മാധ്യമങ്ങളുടെ സെഷനില്‍ ഇന്ത്യയ്ക്കായി വോട്ട് ചെയ്തത് ഹിന്ദുസ്ഥാൻ ടൈംസിന്റെ ധിമാൻ സര്‍ക്കാര്‍ ആണ്. എര്‍ലിംഗ് ഹാളണ്ടിനാണ് വോട്ട് ലഭിച്ചത്.
Content Summary: Lionel Messi has been awarded the FIFA The Best award for the best football player of 2023
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !