കേരളത്തിലുടനീളം എയര്‍ ഫൈബര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാൻ ജിയോ

0

രാജ്യത്ത് ജിയോ എയര്‍ ഫൈബറിനു തുടക്കമിട്ടത് 
സെപ്റ്റംബര്‍ 19 നാണ്. കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു ജിയോ എയര്‍ ഫൈബര്‍ ലഭ്യമായിരുന്നത്.

ഇപ്പോഴിതാ റിലയൻസ് ജിയോ കേരളത്തിലുടനീളം എയര്‍ ഫൈബര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു.

ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡേറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 16 ഒടിടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇൻഫ്രാസ്ട്രക്ചര്‍. ഈ വിപുലമായ ഒപ്റ്റിക്കല്‍ ഫൈബര്‍ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയര്‍ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.


550+ മുൻനിര ഡിജിറ്റല്‍ ടിവി ചാനലുകളും ഹൈ-ഡെഫനിഷനില്‍ ലഭ്യമാകും. ക്യാച്ച്‌-അപ്പ് ടിവി, ഏറ്റവും ജനപ്രിയമായ പതിനാറില്‍ അധികം ഒടിടി ആപ്പുകള്‍. ടിവി, ലാപ്‌ടോപ്പ്, മൊബൈല്‍ അല്ലെങ്കില്‍ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകള്‍ ഉപയോഗിക്കാനും കഴിയും.

ബ്രോഡ്ബാൻഡ്
ജിയോയുടെ വൈഫൈ കണക്ടിവിറ്റിയും വീടിന്റെയോ സ്ഥാപനത്തിലും എല്ലാം ലഭ്യമാകും.

∙സ്മാര്‍ട് ഹോം സേവനം:
  • ∙വിദ്യാഭ്യാസത്തിനും വീട്ടില്‍നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി

  • ∙സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങള്‍

  • ∙ആരോഗ്യ പരിരക്ഷ

  • ∙വിദ്യാഭ്യാസം

  • ∙സ്മാര്‍ട് ഹോം ഐഒടി

  • ∙ഗെയിമിങ്

  • ∙ഹോം നെറ്റ്‌വര്‍ക്കിങ്

  • സൗജന്യ ഉപകരണങ്ങള്‍
  • ∙വൈഫൈ റൂട്ടര്‍

  • ∙4k സ്മാര്‍ട് സെറ്റ് ടോപ്പ് ബോക്സ്

  • ∙വോയ്സ് ആക്റ്റീവ് റിമോട്ട്

കൂടുതല്‍ വിവരങ്ങള്‍ക്കു www.jio.com എന്ന വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്യുക.

Content Summary: Jio to expand Air Fiber services across Kerala

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !