മഞ്ചേരി: ടൗണില്‍ 7.945 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി അബ്ദുല്‍ ബറല്‍(30 വയസ്സ്) ആണ് പിടിയിലായത്.
കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 35,000 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായിട്ടായിരുന്നു റെയ്ഡ്.
സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാത്ത ഇയാള്‍ ഇടയ്ക്കിടക്കു താമസസ്ഥലം മാറ്റുന്നതിനാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ ഇയാള്‍ കഞ്ചാവ് വില്പനയ്ക്കിറങ്ങിയതായി വിവരം ലഭിച്ചതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടത്തിയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.
ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീഖ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത് ടി, സച്ചിന്‍ ദാസ് വി, അഖില്‍ ദാസ് ഇ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Content Summary: West Bengal worker arrested with 7.945 kg ganja in Mancheri
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !