ഗുജറാത്തിൽ വിനോദയാത്രയ്‌ക്ക് പോയ ബോട്ട് മറിഞ്ഞു; സ്കൂൾ കുട്ടികളടക്കം 16 പേർ മരിച്ചു, നിരവധി പേരെ കാണാതായി

0


അഹമ്മദാബാദ്
: ഗുജറാത്തിലെ വഡോദരയിലുള്ള ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് 14 സ്കൂൾ വിദ്യാർഥികളും രണ്ട് അധ്യാപകരും മരിച്ചു, അപകടത്തിൽ നിരവധി പേരെ കാണാതായി. സ്കൂളിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ 10 പേരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി വഡോദര എംപി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് അറിയിച്ചു.

ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിൽ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇത് അപകടത്തിന്‍റെ വ്യാപ്തികൂട്ടി.

കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തിന് കാരണമായതെന്നും അപകടത്തിന് ഉത്തരവാദികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് വഡോദര എംപി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദിത്വം ബോട്ട് കോൺട്രാക്ടർക്കാണെന്നും പരിധിയിൽ കവിഞ്ഞ ആളുകളുമായിട്ടാണ് ബോട്ട് യാത്ര നടത്തിയതെന്നും വഡോദര എംഎൽഎ ശൈലേഷ് മെഹ്ത പറഞ്ഞു. ബോട്ട് കോൺട്രാക്ടർക്കെതിരേ കടുത്ത നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും ചികിൽസയിലുള്ളവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാര്‍ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Content Summary: Excursion boat overturns in Gujarat; Six students have died and rescue operations are on

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !