ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസിന് തടയിട്ട് ഗൂഗിള്‍ ക്രോം.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി 'ട്രാക്കിങ് പ്രൊട്ടക്ഷന്‍' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ വിന്‍ഡോസ്, മാക്, ലിനക്സ്, ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിഹ് സിസ്റ്റങ്ങളില്‍ ലഭ്യമാകും. എന്നാല്‍ ഇത് ആദ്യം ലഭ്യമാകുക ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്ക് മാത്രമാണ്. പരീക്ഷണാര്‍ഥമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയിച്ചാല്‍ മറ്റു ഉപയോക്താക്കളിലേക്ക് ഈ ഫീച്ചര്‍ ഗൂഗിള്‍ എത്തിക്കും.
പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്‌സൈറ്റുകള്‍ പറയുന്നത്. കുക്കീസ് ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ സൈറ്റുകള്‍ തിരിച്ചറിയുന്നത്. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാനും ബ്രൗസറിന്റെ പ്രവര്‍ത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. നമ്മള്‍ ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങള്‍ ഓള്‍ലൈനില്‍ കാണുന്നതിന് കാരണം തേഡ് പാര്‍ട്ടി കുക്കീസാണ്. ഇനി മുതല്‍ ഇങ്ങനെ ഒരു ബുദ്ധമുട്ട് ഉപയോക്താക്കള്‍ നേരിടാതിരിക്കാനാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ എത്തിച്ചിരിക്കുന്നത്.
Content Summary: Google Chrome introduces 'Tracking Protection' feature for users' safety
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !