മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകരിലൊരാളാണ് കമല്‍ 1986-ല്‍ പുറത്തിറങ്ങിയ 'മിഴിനീര്‍പൂക്കള്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനം രംഗത്തേക്ക് എത്തിയത്.
പിന്നീട് നിരവധി ഒരുപിടി ചിത്രങ്ങള്‍. മികച്ച സംവിധായകനും തിരക്കഥകൃത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയ വ്യക്തിയാണ് കമല്‍. 2019-ല്‍ പുറത്തിറങ്ങിയ 'പ്രണയമീനുകളുടെ കടല്‍' എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.
ഒരിടവേളക്ക് ശേഷം വീണ്ടും തിരിച്ചു വരികയാണ് അദ്ദേഹമിപ്പോള്‍. ഷൈന്‍ ടോം ചാക്കോ നായകനാവുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന
ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. നാലര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹമൊരു സിനിമ ചെയ്യുന്നത്. ഇനിയെന്ത് എന്നൊരു ചോദ്യം കുറെക്കാലം അലട്ടിയിരുന്നെന്നുംകമല്‍ പറയുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല.
'ഇതിനിടയില്‍ ഞാനൊരു തിരക്കഥ എഴുതി. മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് സമീപിച്ചത്. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇവിടെ പറയുന്നില്ല. ആ വ്യക്തിയ്ക്ക് വേണ്ടി കുറെ നാള്‍ കാത്തിരുന്നു. അതിന്റെ നിര്‍മാതാക്കള്‍ ഡോള്‍വിനും ജിനു എബ്രഹാമും ഇപ്പോള്‍ ഇവിടെ ഇരിക്കുന്നുണ്ട്. അതായിരുന്നു ഞാന്‍ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അവിടെയും മുന്നോട്ട് പോകാന്‍ പറ്റാതിരുന്ന സമയത്താണ് പെട്ടെന്ന് ഈ ഒരു സിനിമയുടെ തിരക്കഥ മനസ്സില്‍ വരുന്നത്. പുതിയ കാലത്തെ അഡ്രസ്സ് ചെയ്യുന്ന, വളരെ സാമൂഹിക പ്രസക്തിയുള്ള, പുതിയ തലമുറയ്ക്ക് വളരെ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമാണ് ഇതിലെ വിവേകാനന്ദന്‍ എന്ന് തോന്നി. ആ കഥാപാത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞു വന്നത്..
'ഈ സിനിമയുടെ തിരക്കഥയെഴുതാന്‍ അധികം സമയം എടുത്തില്ല. എന്റെ മനസ്സില്‍ വിവേകാനന്ദന്‍ ആയി ഷൈന്‍ ടോം ചാക്കോ അല്ലാതെ വേറൊരു നടന്‍ വന്നില്ല എന്നുള്ളതാണ് സത്യം. കുഞ്ചാക്കോ ബോബന്‍ ഈ റോളില്‍ അഭിനയിക്കില്ല എന്ന് ഉറപ്പാണ്. ചാക്കോച്ചനോട് ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞാല്‍ എന്നെ എപ്പോള്‍ ഓടിച്ചെന്ന് ചോദിച്ചാല്‍ മതി. പിന്നെ സൗബിന്‍ ആണ്. സൗബിന്‍ സംവിധാനവുമായി വളരെ തിരക്കിലാണ്. മലയാളത്തില്‍ യുവാക്കളായ ഒരുപാട് ഹീറോസ് ഉണ്ട്. ആരുടെ അടുത്ത് ചെന്നാലും ഈ റോള്‍ അവരാരും അഭിനയിക്കില്ല. ഇത് അഭിനയിക്കുമെന്ന് ധൈര്യമായി എനിക്ക് പറയാന്‍ കഴിയുന്നത് ഷൈനിനെയാണ്. ഷൈനോട് ഞാന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്, നിനക്ക് എപ്പോഴാണ് സൗകര്യം എന്ന് ചോദിച്ചു. ഷൈന്‍ പറഞ്ഞത് സാറ് പ്ലാന്‍ ചെയ്തോളൂ, ഒരു മാസം മുന്നേ എന്നോട് ഒന്നു പറഞ്ഞാല്‍ മതി, ഞാന്‍ ഏത് പടം ഉണ്ടെങ്കിലും ഒഴിവാക്കിയിട്ട് വരാം എന്നാണ്. ആ ആത്മവിശ്വാസമാണ് പെട്ടെന്ന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കാരണം. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Summary: I wrote a script for a prominent actor and waited for some time; What happened next...
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !