![]() |
| ഫെഡോര്‍ സെര്‍നിച്ച് |
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പരുക്കേറ്റ അഡ്രിയാന്‍ ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയന്‍ ക്യാപ്റ്റന്‍ ഫെഡോര്‍ സെര്‍നിച്ച് ടീമില്‍.
ഈ സീസണ്‍ അവസാനിക്കും വരെ താരവുമായി കരാറിലായെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. മെഡിക്കല്‍ പൂര്‍ത്തിയാക്കി താരം ഉടന്‍ ടീമിനൊപ്പം ചേരും. ഇപ്പോള്‍ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഫെഡോര്‍ കളിക്കുമോ എന്ന് വ്യക്തമല്ല. 32കാരനായ മുന്നേറ്റ താരമാണ് ഫെഡോര്‍ സെര്‍നിച്ച്. മുന്നേറ്റ നിരയിലെ വിവിധ പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ഫെഡോര്‍ സൈപ്രസ് ക്ലബ് എഎഎല്‍ ലിമസോളിലാണ് അവസാനമായി കളിച്ചത്. 2012 മുതല്‍ ലിത്വാനിയന്‍ ടീമില്‍ കളിക്കുന്ന താരം ടീമിനായി 82 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയിട്ടുണ്ട്.
അതേസമയം, സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ് വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയില്‍ ഐലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഐമന്‍ ഒരു ഗോള്‍ നേടി. റെനാന്‍ പൗളീഞ്ഞോ ഷില്ലോങ് ലജോങിന്റെ ആശ്വാസ ഗോള്‍ നേടി.
പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തില്‍ ബ്ലാസ്റ്റേഴ്‌സിനു തന്നെയായിരുന്നു ആധിപത്യം. 15ആം മിനിട്ടില്‍ ഡയമന്റക്കോസ് നല്‍കിയ ഒരു ത്രൂ ബോളില്‍ നിന്ന് ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു. 26ആം മിനിട്ടില്‍ പ്രബീര്‍ ദാസിന്റെ ക്രോസില്‍ നിന്ന് പെപ്ര ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഷില്ലോങ് ലജോങ് ഒരു ഗോള്‍ തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു റെനാന്‍ പൗളീഞ്ഞോയുടെ ഗോള്‍. 46ആം മിനിട്ടില്‍ ഡൈസുകെ സകായുടെ ക്രോസില്‍ നിന്ന് ഐമന്‍ ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലെ ആദ്യ ഗോള്‍ കണ്ടെത്തി. തുടര്‍ന്നും പൊസിഷന്‍ ഫുട്‌ബോളുമായി നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്‌സ് ഷില്ലോങ് ലജോങിനെ വെള്ളം കുടിപ്പിച്ചു. രണ്ടാം പകുതിയുടെ അവസാനത്തിലാണ് ഷില്ലോങ് ലജോങ് നിറഞ്ഞുകളിച്ചത്. അവര്‍ ഒരു ഗോള്‍ കൂടി തിരിച്ചടിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വഴങ്ങിയില്ല.
Content Summary: Luna has been replaced by Kerala Blasters; In Lithuanian Captain Blasters
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !