മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രാലയത്തിലാണ് നറുക്കെടുപ്പ് നടന്നത്.
കേരളത്തില്‍നിന്ന് ജനറല്‍ വിഭാഗത്തില്‍ 11,942 പേര്‍ക്കാണ് അവസരം. 70 വയസ്സ് വിഭാഗത്തില്‍നിന്നുള്ള 1,250 പേരെയും പുരുഷ മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍നിന്ന് 3,584 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ മൊത്തം 16,776 പേര്‍ക്ക് സംസ്ഥാനത്തുനിന്ന് ഹജ്ജിന് അവസരംകിട്ടും.
ഇവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ (https://www.hajcommittee.gov.in/) ലഭ്യമാണ്. കവര്‍ നമ്ബര്‍ ഉപയോഗിച്ച് അപേക്ഷകര്‍ക്ക് പരിശോധിക്കാം. സംസ്ഥാനത്തുനിന്ന് ഇക്കുറി 24,748 പേരാണ് അപേക്ഷിച്ചത്. ബാക്കിയുള്ള 8,008 പേരെ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭിക്കുന്നതിനനുസരിച്ച് അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
വിവരങ്ങള്‍ക്ക് ജില്ല ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായി വാട്സ്‌ആപ്പില്‍ ബന്ധപ്പെടാം. തിരുവനന്തപുരം: മുഹമ്മദ് യൂസഫ് - 9895648856, കൊല്ലം: ഇ. നിസാമുദ്ദീന്‍ - 9496466649, പത്തനംതിട്ട: എം. നാസര്‍ - 9495661510, ആലപ്പുഴ: സി.എ. മുഹമ്മദ് ജിഫ്രി - 9495188038, കോട്ടയം: പി.എ. ശിഹാബ് - 9447548580, ഇടുക്കി: സി.എ. അബ്ദുല്‍ സലാം - 9961013690, എറണാകുളം: ഇ.കെ. കുഞ്ഞുമുഹമ്മദ് - 9048071116, തൃശൂര്‍: ഷമീര്‍ ബാവ - 9895404235, പാലക്കാട്: കെ.പി. ജാഫര്‍ - 9400815202, മലപ്പുറം: യു. മുഹമ്മദ് റഊഫ് - 9846738287, കോഴിക്കോട്: നൗഫല്‍ മങ്ങാട് - 8606586268, വയനാട്: കെ. ജമാലുദ്ദീന്‍ - 9961083361, കണ്ണൂര്‍: എം.ടി. നിസാര്‍ - 8281586137, കാസര്‍കോട് - കെ.എ. മുഹമ്മദ് സലീം - 9446736276.
Content Summary: Hajj: As a passenger list, 11,942 people in general category from Kerala
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !