വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം .. ഗോവ ഗവർണ്ണർ ഉദ്ഘാടനം ചെയ്തു

0

വളാഞ്ചേരി
:പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നത് അധ്യാപകരുടെയും സമൂഹത്തിൻറെ ഉത്തരവാദിത്തമാണെന്ന്  ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള  പറഞ്ഞു.
വി.എച്ച്.എസ്.എസ് 73-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി.ജലീൽ എം.എൽ.എ, വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ സംസാരിച്ചു.  പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി  സ്വാഗതവും,   പി. നൗഷാദ് നന്ദിയും പറഞ്ഞു.  ഹയർ സെക്കൻററി രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭിമന്യു വരച്ച  ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.  

രാവിലെ വി.എച്ച്.എസ്.എസ് , ഗേൾസ് എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ നിന്നും ഈ അധ്യയന വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും,സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അനുസ്മരണവും നടന്നു.  ഗേൾസ് ഹയർ സെക്കൻററി പി.ടി.എ പ്രസിഡൻറ് സലാം കവറോടി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതം പറഞ്ഞു.സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അനുസ്മരണം സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ് നിർവഹിച്ചു. പ്രധാനധ്യാപിക  സി.ആർ. ശ്രീജ, പി. ഉണ്ണികൃഷ്ണൻ, പി.ജി. ജ്യോതികൃഷ്ണൻ, എം. ലീല  സംസാരിച്ചു. 
 വിരമിക്കുന്ന അധ്യാപകരായ ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.വി. സുജ, ഇരു വിദ്യാലയങ്ങളിലെയും  അധ്യാപകരായ കെ.കെ. ലീന, എൻ. സുഷമ, എം.കെ. സുനന്ദ, യു.പി. സുരേഷ്, പി. ചന്ദ്രശേഖരൻ എന്നിവർ മറുപടി പ്രസംഗം നടത്തി.വിരമിക്കുന്നവർക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, പി.ടി.എ  ഉപഹാര സമർപ്പണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. പ്രേംരാജ് നന്ദിയും പറഞ്ഞു.

 തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികളും തനത് കലാകാരൻമാർ അവതരിപ്പിച്ച  ഗാനമേളയും നടന്നു.
Content Summary: Valanchery Higher Secondary School Anniversary Celebration .. Goa Governor inaugurated

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !