സ്വവര്‍ഗാനുരാഗം ഒരു ലൈംഗികവൈകൃതം'; ഫസല്‍ ഗഫൂര്‍

0

സ്വവർഗാനുരാഗം എന്നത് ഒരു ലൈംഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂർ. ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം കാതല്‍ സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ്.

എന്നാല്‍ അതില്‍ സ്വവർഗാനുരാഗത്തിന് ഇരയാക്കപ്പെടുകയാണ് ജ്യോതിക അവതരിപ്പിച്ച ഭാര്യാ കഥാപാത്രം ഓമനയെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

'20 വർഷമാണ് അവർ സഹിച്ചു കഴിഞ്ഞത്. കോടതിയില്‍ അവരോട് ദാമ്ബത്യത്തെ കുറിച്ച്‌ ചോദിക്കുമ്ബോള്‍ നാല് തവണ മാത്രമാണ് ഈ 20 വർഷത്തിനിടയില്‍ ബന്ധപ്പെട്ടിട്ടുള്ളതെന്ന് അവർ പറയുന്നുണ്ട്. കുട്ടി ഉണ്ടാകാൻ വേണ്ടിയാണ് ബന്ധപ്പെട്ടതെന്നും ഭാര്യയായ ഓമന വ്യക്തമാക്കുന്നുണ്ട്'.- ഫസല്‍ ഗഫൂർ പറഞ്ഞു.

'ഞാൻ ഒരു ന്യൂറോളജിസ്റ്റ് ആണ്. അതുകൊണ്ട് എനിക്ക് പറയാൻ കഴിയും ഹോമോഷ്വാലിറ്റി എന്നത് ഒരു ലൈംഗികവൈകൃതം മാത്രമാണ്. ഈ സ്വവർഗാനുരാഗം ശരിക്കും വരുന്നത് പീഡോഫീലിയയില്‍ (കുട്ടികളോടുള്ള ലൈംഗിക ആകർഷണം) നിന്നാണ്. മദ്രസകളില്‍ റിപ്പോർട്ട് ചെയ്യുന്ന ലൈംഗിക പീഡനങ്ങളൊക്കെ ആണ്‍കുട്ടികള്‍ക്ക് നേരെയാണ് യഥാർഥത്തില്‍ സംഭവിക്കുന്നത്. സ്വവർഗാനുരാഗികള്‍ വിവാഹം കഴിഞ്ഞാല്‍ ബൈസെക്ഷ്വല്‍ ആകും'. ഹോമോസെഷ്വല്‍ ഒരിക്കലും നോർമല്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ലിവിംഗ് ടുഗതർ, സ്വവർഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവല്‍ക്കരണത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യവല്‍ക്കരണം സ്ത്രീകളെ ഒരു ചരക്കായി മാത്രമാണ് കാണുന്നത്. പോണ്‍, മോഡലിങ് വ്യവസായങ്ങള്‍ അതിന് തെളിവാണ്. ചെക്കോസ്ലോവാക്യ, കിഴക്കൻ യൂറോപ്യൻ എന്നിവിടങ്ങളില്‍ നിന്നും ഇത്തരം വ്യവസാത്തിനായി പെണ്‍കുട്ടികളെ കയറ്റുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Summary: Homosexuality is a sexual perversion'; Fazal Ghafoor

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !