കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു.
കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്.
ഇളയകുട്ടിയ്ക്ക് ആറ് മാസമാണ് പ്രായം. ഭര്‍ത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്‌സെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Summary: Jumped into the well after tying the babies to their own bodies; Mother and two children dead
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !