'ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്...'; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

0

വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ കൈയും തലയും പുറത്ത് ഇടരുതെന്ന് പതിവായി അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പാണ്.

ഇതുമായി ബന്ധപ്പെട്ട് 'വെറുക്കല്ലേ... ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്...' എന്ന ആമുഖത്തോടെ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

പിഞ്ചോമനകളെ പ്രത്യേകം ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെയുള്ള ചിത്രം അടങ്ങുന്ന കുറിപ്പാണ് പങ്കുവെച്ചത്. 'വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ കയ്യും തലയും പുറത്തേയ്ക്കിട്ടുകൊണ്ട് കാഴ്ചകള്‍ കാണുന്ന ശീലവും, ഈ രീതിയില്‍ സഞ്ചാരം ചെയ്തു കൊണ്ട് പുറമേ കാണുന്നവരെ കൈ വീശി കാണിക്കുന്ന ശീലവും തീര്‍ച്ചയായും ഉപേക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ റിയര്‍വ്യു കണ്ണാടികള്‍ നോക്കുന്ന രീതി അനുവര്‍ത്തിച്ചാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ചെയ്യാറുള്ള ഇത്തരം അപകടകരമായ പ്രവൃത്തികള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.;- കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വെറുക്കല്ലേ... ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്...

വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ കയ്യും തലയും പുറത്തേയ്ക്കിട്ടുകൊണ്ട് കാഴ്ചകള്‍ കാണുന്ന ശീലവും, ഈ രീതിയില്‍ സഞ്ചാരം ചെയ്തു കൊണ്ട് പുറമേ കാണുന്നവരെ കൈ വീശി കാണിക്കുന്ന ശീലവും തീര്‍ച്ചയായും ഉപേക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ റിയര്‍വ്യു കണ്ണാടികള്‍ നോക്കുന്ന രീതി അനുവര്‍ത്തിച്ചാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ചെയ്യാറുള്ള ഇത്തരം അപകടകരമായ പ്രവൃത്തികള്‍ ഒരു പരിധി വരെ നിയന്ത്രിയ്ക്കാന്‍ കഴിയും. കൂടാതെ സീറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ വളരെ കൂടുതലാളുകള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോഴും ഈ അപകടകരമായ പ്രവൃത്തി പലരും ചെയ്യാറുണ്ട്. കൂടെ യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച്‌ വിവേകത്തോടെ അത്തരക്കാരെ പിന്തിരിപ്പിക്കുകയാണ് ചെയ്യേണ്ടത്.

Content Summary: It is our duty to keep reminding...'; Motor vehicle department warns passengers

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !