മലപ്പുറം: സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി മന്ത്രി ജാമ്യമെടുത്തു.
2018 ലെ ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായ കേസിലായിരുന്നു മന്ത്രിക്കെതിരെ വാറണ്ട്.
കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തെന്ന കേസില്‍ ഏഴാം പ്രതിയാണ് റിയാസ്. 10 പ്രതികളാണ് കേസില്‍ ആകെയുള്ളത്. 13,000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.
Content Summary: Public property was destroyed during the strike; Bail for Minister Muhammad Riaz
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !